കനത്ത മഴ: എറണാകുളത്ത് മൂന്നു ദിവസം കുടിവെള്ളം മുടങ്ങും

Published On: 2018-08-09 14:15:00.0
കനത്ത മഴ: എറണാകുളത്ത് മൂന്നു ദിവസം കുടിവെള്ളം മുടങ്ങും

കൊച്ചി: ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നതോടെ കൊച്ചിയില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടും. ആലുവ പുഴയില്‍ ചെളിവെള്ളം വര്‍ധിച്ചതിനെതുടര്‍ന്ന് കുടിവെള്ള വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. പുഴയില്‍ വെള്ളം ഉയര്‍ന്ന സാഹചര്യത്തില്‍ പുഴയില്‍ നിന്നുള്ള പമ്പിങ്ങ് താല്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ജലവിതരണ വകുപ്പ് അറിയിച്ചു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും മൂന്ന് ദിവസം കുടിവെള്ളം മുടങ്ങും.

കൊച്ചിക്ക് പുറമെ ചൊവ്വര ജല ശുദ്ധീകരണ ശാലയില്‍ ജലശുദ്ധീകരണം ഭാഗികമായി നടക്കുന്നതിനാല്‍ പറവൂര്‍ മുന്‍സിപാലിറ്റി, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, ഏഴിക്കര, കോട്ടുവള്ളി, പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, ഞാറക്കല്‍ എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം ഭാഗികമായി നിര്‍ത്തിവെക്കും. പെരിയാറില്‍ ചെളിയുടെ അംശം കുറയുന്നത് വരെ ഭാഗികമായി ശുദ്ധജല വിതരണം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി പറവൂര്‍ സബ് ഡിവിഷന്‍ അസി: എക്സി: എഞ്ചിനിയര്‍ അറിയിച്ചു.

Top Stories
Share it
Top