കനത്ത മഴ: തിരുവനന്തപുരത്തും  കണ്ണൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Published On: 2018-07-31T09:30:00+05:30
കനത്ത മഴ: തിരുവനന്തപുരത്തും  കണ്ണൂരിലും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കനത്ത മഴ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കണ്ണൂരിലെ ചിലയിടങ്ങളിലൂം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോലയാട്, ചിറ്റാരിപ്പറമ്പ് എന്നീ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, തിരുവനന്തപുരത്ത് രാവിലെ കലക്ടര്‍ അവധി പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ പല കുട്ടികളും സ്‌കൂളുകളി എത്തി. ഇതേത്തുടര്‍ന്ന് പല സ്വകാര്യ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളെ തിരിച്ചയക്കുന്നതിലെ സുരക്ഷയെ കരുതിയാണു പല സ്‌കൂള്‍ അധികൃതരും ഈ നിലപാടു സ്വീകരിച്ചത്. എന്നാല്‍, രാവിലെ ഒന്‍പതു മണിക്കു ശേഷം പ്രവര്‍ത്തനം തുടങ്ങുന്ന സ്വകാര്യ സ്‌കൂളുകള്‍ അവധി വിവരം ഗ്രൂപ്പ് എസ്.എം.എസ് മുഖേനയെയും മറ്റും രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.


Top Stories
Share it
Top