കേരളത്തില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യത

Published On: 2018-05-06T12:45:00+05:30
കേരളത്തില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യത

ന്യൂഡല്‍ഹി: കേരളത്തിലെ ആറു ജില്ലകളില്‍ വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം.

ശക്തമായ കടലാക്രമണം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് മീന്‍പിടുത്തക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു-കശ്മീര്‍, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, പശ്ചിമബംഗാള്‍, സിക്കിം എന്നിവിടങ്ങളിലും കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top Stories
Share it
Top