മഴക്കെടുതി: സഹായ വാ​ഗ്ദാനവുമായി കേന്ദ്രവും കർണാടകയും

തിരുവനന്തപുരം: രണ്ടു ദിവസമായി തുടരുന്ന കാലവർഷക്കെടുതിയിൽ വലയുന്ന സംസ്ഥാനത്തിന് സഹായ വാ​ഗ്ദാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അയൽ സംസ്ഥാനമായ...

മഴക്കെടുതി: സഹായ വാ​ഗ്ദാനവുമായി കേന്ദ്രവും കർണാടകയും

തിരുവനന്തപുരം: രണ്ടു ദിവസമായി തുടരുന്ന കാലവർഷക്കെടുതിയിൽ വലയുന്ന സംസ്ഥാനത്തിന് സഹായ വാ​ഗ്ദാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അയൽ സംസ്ഥാനമായ കർണാടകവും. കേരളം ഗുരുതരമായ കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുകയും ആവശ്യമായ സഹായം ഉറപ്പു നൽകുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് പെട്ടെന്ന് സൈനിക വിഭാഗങ്ങളെ അയച്ചതിന് നന്ദി അറിയിച്ചുവെന്നും പിണറായി പറഞ്ഞു.

കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും വിളിച്ച് വിവരങ്ങൾ തിരക്കുകയും പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു. ദുരിതാശ്വാസത്തിന് പത്തു കോടി രൂപ കർണാടക സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി അറിയിച്ചു. ബാണാസുര സാഗറിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയിൽ കർണാടക ഭാഗത്തുള്ള ഷട്ടറുകൾ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്.ഡി കുമാരസ്വാമി അറിയിച്ചുവെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Story by
Read More >>