കനത്ത മഴ; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു, വയനാട്ടില്‍ അവധി

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു. ജലനിരപ്പ് 2396.68 അടിയായി ഉയര്‍ന്നു. ഇന്നലെ 2396.28അടിയായിരുന്നു. വൃഷ്ടി...

കനത്ത മഴ; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു, വയനാട്ടില്‍ അവധി

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു. ജലനിരപ്പ് 2396.68 അടിയായി ഉയര്‍ന്നു. ഇന്നലെ 2396.28അടിയായിരുന്നു. വൃഷ്ടി പ്രദേശത്ത് 128 മില്ലീ മീറ്റര്‍ മഴയാണ് ഇന്നലെ ലഭിച്ചത്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടുകള്‍ മൂന്ന് സെന്റീ മീറ്റര്‍ അധികമായി ഉയര്‍ത്തി. കല്‍പ്പാത്തി, ഭാരതപുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. ഇടുക്കി മലങ്കര അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി . തൊടുപുഴയാറിന്റെ സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്. ജലനിരപ്പ് കൂടിയതിനാല്‍ വയനാട് ബാണാസുരാ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതലായി ഉയര്‍ത്തി

വയനാട്ടില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിലമ്പൂരില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.