മഴക്കെടുതി; കോഴിക്കോട് കൂടുതൽ ദുരന്ത നിവാരണ സേനാംഗങ്ങൾ എത്തി

കോഴിക്കോട് : കനത്തമഴയും ഉരുൾപൊട്ടലും ദുരിതം വിതച്ച വയനാട് ജില്ലയിലേക്ക് കൂടുതൽ ദുരന്ത നിവാരണ സേനാംഗങ്ങൾ എത്തി. നൂറ് പേരടങ്ങുന്ന ദുരന്ത നിവാരണ സേനയുടെ...

മഴക്കെടുതി; കോഴിക്കോട് കൂടുതൽ ദുരന്ത നിവാരണ സേനാംഗങ്ങൾ എത്തി

കോഴിക്കോട് : കനത്തമഴയും ഉരുൾപൊട്ടലും ദുരിതം വിതച്ച വയനാട് ജില്ലയിലേക്ക് കൂടുതൽ ദുരന്ത നിവാരണ സേനാംഗങ്ങൾ എത്തി. നൂറ് പേരടങ്ങുന്ന ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റാണ് അൽപ്പസമയം മുമ്പാണ് കോഴിക്കോടെത്തിയത്. വ്യോമസേനയുടെ രണ്ട് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ സംഘം ഉടൻ വയനാടിലേക്ക് തിരിക്കും. രാത്രി 8.30 ഓടെ കരസേനയുടെ എഞ്ചിനിയറിങ്ങ് വിഭാഗം കോഴിക്കോട്ടെത്തും. രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി വ്യോമസേനയുടെ രണ്ട് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും കരിപ്പുരിൽ എത്തിയിട്ടുണ്ട്. അവിടെ നിന്ന് ഹെലികോപ്റ്റർ പുല്ലൂരംപാറയിലെത്തി. അൽപ്പസമയം മുമ്പ് പുല്ലുരംപാറ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങി. രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളാണ് ഹെലികോപ്റ്ററിൽ എത്തിച്ചത്.

വയനാട് ചുരം വഴി ചെറിയ വാഹനങ്ങളെ കടത്തിവിടുമെന്ന് ജില്ലാ കളക്ടർ യു വി ജോസ് പറഞ്ഞു. ചുരത്തിൽ കുടുങ്ങിയ വാഹനങ്ങളെയും കടത്തിവിടും. വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും.

കോഴിക്കോട് പുതുപ്പാടി കണ്ടപ്പൻകുന്നിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ദേശീയ ദുരന്തനിവാരണ സേനയും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിൽ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മട്ടികുന്ന് സ്വദേശി പരപ്പന്‍പാറ മാധവിയുടെ മകന്‍ റിജിത് (23) മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

റിജിത് (23)

Read More >>