കെ​പി​സി​സി വ​ക്താ​വ് സ്ഥാ​നം ഒഴിയുകയാണെന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി​ക​ൾ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കെ​പി​സി​സി വ​ക്താ​വ്...

കെ​പി​സി​സി വ​ക്താ​വ് സ്ഥാ​നം ഒഴിയുകയാണെന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി​ക​ൾ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കെ​പി​സി​സി വ​ക്താ​വ് സ്ഥാ​ന​ത്തു​നി​ന്നു ഒ​ഴി​യു​ന്നു. കെ​പി​സി​സി വ​ക്താ​വ് സ്ഥാ​ന​ത്തു​നി​ന്നു ത​ന്നെ മാ​റ്റ​ണ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. ഓ​രോ​രു​ത്ത​ർ​ക്ക് വേ​ണ്ടി വാ​ദി​ക്കു​മ്പോ​ൾ അ​വ​രു​ടെ ഗ്രൂ​പ്പാ​യി ത​ന്നെ ചി​ത്രീ​ക​രി​ക്കു​ന്നു. വി​ല​ക്ക് ലം​ഘി​ച്ച പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തില്‍ ഉണ്ണിത്താനും എം എം ഹസ്സനും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ഉണ്ണിത്താനെ വക്താവ് ആക്കരുതെന്ന് പറഞ്ഞ ഹസന്, തന്നെ നിയമിച്ചത് ഹൈക്കമാന്‍ഡെന്ന വാദമായിരുന്നു ഉണ്ണിത്താന്റെ മറുപടി

കെപിസിസി അധ്യക്ഷന്‍ എം എം ഹസന്റെ പരസ്യ പ്രസ്താവന വിലക്ക് ലംഘിച്ച് കൊണ്ട് വി എം സുധീരന്‍ രാവിലെ പത്രസമ്മേളനം നടത്തിയിരുന്നു. ഗ്രൂപ്പ് മനേജര്‍മാര്‍ പാര്‍ട്ടിയെ എങ്ങനെ നശിപ്പിച്ചുവെന്ന് വിശദീകരിച്ച പത്രസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

Story by
Read More >>