രാജ്യസഭാ സീറ്റ്: അവകാശവാദവുമായി ജോസഫ് ഗ്രൂപ്പും

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കെ സീറ്റില്‍ അവകാശമുന്നയിച്ച് ജോസഫ് ഗ്രൂപ്പും രംഗത്തെത്തി. ഇന്ന് ചേരുന്ന...

രാജ്യസഭാ സീറ്റ്: അവകാശവാദവുമായി ജോസഫ് ഗ്രൂപ്പും

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കെ സീറ്റില്‍ അവകാശമുന്നയിച്ച് ജോസഫ് ഗ്രൂപ്പും രംഗത്തെത്തി.

ഇന്ന് ചേരുന്ന കോണ്‍ഗ്രസിന്റെ പാര്‍ലിമെന്ററി സമിതി യോഗത്തില്‍ ജോസഫ് വിഭാഗം രാജ്യസഭാ സീറ്റില്‍ അവകാശവാദമുന്നയിക്കുമെന്നാണ് സൂചന. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി കെ ജോണിന്റെ പേര് നിര്‍ദ്ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സീറ്റ് വിട്ടുകൊടുക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസിലെ പൊതുവികാരം പരിഗണിക്കേണ്ടതായിരുന്നുവെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

സീറ്റ് സംബന്ധിച്ചുള്ള പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം തുടരുകയാണ്. പാര്‍ട്ടി സമിതികള്‍ ചേര്‍ന്നാലേ പ്രശ്‌നം പരിഹരിക്കാനാകൂവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Story by
Read More >>