- Sun Feb 17 2019 15:53:26 GMT+0530 (IST)
- E Paper
Download App

- Sun Feb 17 2019 15:53:26 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
സീറ്റ് കൈവിട്ടതിൽ കോണ്‍ഗ്രസിൽ പൊട്ടിത്തെറി; കോഴിക്കോട് പ്രകടനം
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുനൽകിയ നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് പ്രവർത്തകർ പ്രകടനം നടത്തി. സീറ്റ് വിഭജനത്തെ തുടർന്ന് കെപിസിസി സെക്രട്ടറി അഡ്വ. ജയന്ത് രാജിവച്ചു. സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുനൽകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു രാജി.
കെ.എസ്.യു കോഴിക്കോട് ജില്ലാ ഭാരവാവാഹികൾ രാജിവെച്ചു. ജില്ല പ്രസിഡണ്ട് നിഹാൽ രാജിക്കത്ത് സംസ്ഥാന പ്രസിഡൻറിന് അയച്ചു. സീറ്റ് കേരള കോണ്‍ഗ്രസിനു നൽകാനുള്ള തീരുമാനത്തിനെതിരെ യുവ എംഎൽഎമാരും രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആറ് എംഎൽഎമാർ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെ.എസ് ശബരീനാഥ്, അനിൽ അക്കര, വി.ടി ബൽറാം, റോജി എം.ജോണ്‍ എന്നിവരാണ് രാഹുലിന് കത്തയച്ചത്.
