രാജ്യസഭാ സീറ്റ്: അട്ടിമറി നടന്നത് ഡല്‍ഹിയിലെന്ന് സുധീരന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും അട്ടിമറി നടന്നത് ഡല്‍ഹിയിലാണെന്നും മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍....

രാജ്യസഭാ സീറ്റ്: അട്ടിമറി നടന്നത് ഡല്‍ഹിയിലെന്ന് സുധീരന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും അട്ടിമറി നടന്നത് ഡല്‍ഹിയിലാണെന്നും മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. യുഡിഎഫ് ബന്ധം ഉപേക്ഷിക്കാനുള്ള കേരള കോണ്‍ഗ്രസിന്റെ മുന്‍ തീരുമാനത്തില്‍ മാണി ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി എങ്ങനെയാണ് മുന്നണി ശക്തിപ്പെടുന്നതെന്നും സുധീരന്‍ ചോദിച്ചു. തന്റെ അഭിപ്രായം വ്യക്തിപരമല്ല, പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണെന്നും സുധീരന്‍ വ്യക്തമാക്കി. യുഡിഎഫിന്റെ കെട്ടുറപ്പിനാണ് കോണ്‍ഗ്രസ് ത്യാഗം സഹിച്ചതെന്നും മുന്നണി ശക്തിപ്പെടുമെന്നും നേരത്തെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വിശദീകരണം നല്‍കിയിരുന്നു.

Story by
Read More >>