കോണികേറി മാണി: കോൺ​ഗ്രസിൽ കലാപം മുറുകുന്നു, നിർണായക മുന്നണിയോ​ഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: രാജ്യസഭാ സീറ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ നൽകിയതിനുപിന്നാ‍ലെ മാ​ണി​യു​ടെ മു​ന്ന​ണി​പ്ര​വേ​ശ​നം ച​ർ​ച്ച ചെ​യ്യാ​ൻ ഇന്ന് രാ​വി​ലെ...

കോണികേറി മാണി: കോൺ​ഗ്രസിൽ കലാപം മുറുകുന്നു, നിർണായക മുന്നണിയോ​ഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: രാജ്യസഭാ സീറ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ നൽകിയതിനുപിന്നാ‍ലെ മാ​ണി​യു​ടെ മു​ന്ന​ണി​പ്ര​വേ​ശ​നം ച​ർ​ച്ച ചെ​യ്യാ​ൻ ഇന്ന് രാ​വി​ലെ 11.30ന് ​പ്ര​തി​പ​ക്ഷ​നേ​താ​വി​​ൻെറ ഔ​ദ്യോ​ഗി​ക​വ​സ​തി​യി​ൽ യു.​ഡി.​എ​ഫ്​ യോ​ഗം ചേ​രു​മെ​ന്ന് ക​ണ്‍വീ​ന​ര്‍ പി.​പി. ത​ങ്ക​ച്ച​ന്‍ അ​റി​യി​ച്ചു. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കേ​ര​ള കോ​ൺ​ഗ്ര​സ്​ പാര്‍ലമെന്ററി പാ​ർ​ട്ടി യോ​ഗവും രാ​വി​ലെ പ​ത്തി​ന്​​ ചേരുന്നുണ്ട്‌. പാർട്ടി ചെയര്‍മാൻ കെ.എം. മാണിയുടെ എംഎൽഎ ഹോസ്റ്റലിലെ മുറിയിലാണു യോഗം. ഇതിനു ശേഷമായിരിക്കും യുഡിഎഫിലേക്കുള്ള തിരിച്ചുവരവ് മാണി പ്രഖ്യാപിക്കുക.

സീറ്റ് ദാനം കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തെ ക​ടുത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കിയിരിക്കുകയാണ്. യു.​ഡി.​എ​ഫ്​ ഘ​ട​ക​ക​ക്ഷി​യ​ല്ലാ​ത്ത കേ​ര​ള കോ​ൺ​ഗ്ര​സി​ന് രാ​ജ്യ​സ​ഭാ സീ​റ്റ്​ ന​ൽ​കി​യ​തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പല നേ​താ​ക്ക​ളും രം​ഗ​ത്ത്​ വ​ന്നു. കോ​ൺ​ഗ്ര​സ്​-​ലീ​ഗ്​ നേ​താ​ക്ക​ൾ മാ​ത്രം ചേ​ർ​ന്ന്​ തീ​രു​മാ​ന​മെ​ടു​ത്ത ശേ​ഷം യു.​ഡി.​എ​ഫ്​ യോ​ഗം ചേ​രു​ന്ന​തി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കും അ​തൃ​പ്​​തിയുണ്ട്. ആ​ത്​​മ​ഹ​ത്യാ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്ന്​ കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ വി.​എം. സു​ധീ​ര​ൻ പ്ര​തി​ക​രി​ച്ചു. കോ​​ണ്‍​ഗ്ര​​സ് ജ​​യി​​ക്കു​​മെ​​ന്നു​​റ​​പ്പു​​ള്ള രാ​​ജ്യ​​സ​​ഭാ സീ​​റ്റ് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്​ ന​​ൽ​​കി​​യ​​ത് ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ ബു​​ദ്ധി​​യാ​​ണെ​​ന്ന്​ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. കു​​ര്യ​​ൻ കു​​റ്റ​​പ്പെ​​ടു​​ത്തി. സീ​റ്റ്​ കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്ത്​ സ്​​ഥാ​നം രാ​ജി​വെ​ച്ചിരുന്നു. തീ​​രു​​മാ​​നം തി​​രു​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് യു​വ എം.​എ​ൽ.​എ​മാ​രാ​യ ഷാ​​ഫി പ​​റ​​മ്പി​​ൽ, ഹൈ​​ബി ഈ​​ഡ​​ൻ, കെ.​​എ​​സ്. ശ​​ബ​​രീ​​നാ​​ഥ​ൻ, അ​​നി​​ൽ അ​​ക്ക​​ര, വി.​​ടി. ബ​​ൽ​​റാം, റോ​​ജി എം. ​​ജോ​​ൺ എ​​ന്നി​​വ​ർ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി​​ക്ക് ക​​ത്ത​​യ​​ച്ചിട്ടുണ്ട്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മാ​ഭി​മാ​നം പ​ണ​യ​പ്പെ​ടു​ത്തു​ന്ന തീ​രു​മാ​നം നേ​തൃ​ത്വം കൈ​ക്കൊ​ള്ള​രു​തെ​ന്ന്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡീ​ൻ കു​ര്യാ​ക്കോ​സ്​ പ​റ​ഞ്ഞു.

അതേസമയം സ്​​ഥാ​നാ​ർ​ഥി​നി​ർ​ണ​യം കേ​ര​ള കോ​ൺ​ഗ്ര​സി​ലും കീ​റാ​മു​ട്ടി​യാ​കു​ക​യാ​ണ്. പി.​ജെ. ജോ​സ​ഫ്​ വി​ഭാ​ഗം സീ​റ്റിനായി അവകാശവാദം ഉന്നയിക്കും. കേരള കോൺഗ്രസ് പാർലമെന്ററി സമിതി യോഗത്തിലായിരിക്കും ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കുക. ജനറൽ സെക്രട്ടറി ഡി.കെ. ജോണിന്റെ പേര് സ്ഥാനാർഥിയായി മുന്നോട്ടു വയ്ക്കുമെന്നാണ് സൂചനകൾ. പാർട്ടി ചെയർമാൻ കെ.എം.മാണിയുടെയും ജോസ് കെ.മാണിയുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.


Read More >>