രാജ്യസഭാ സ്ഥാനാര്‍ത്ഥി: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് 

Published On: 8 Jun 2018 4:00 AM GMT
രാജ്യസഭാ സ്ഥാനാര്‍ത്ഥി: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് 

തിരുവനന്തപുരം:രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

കേന്ദ്ര നേതൃത്വത്തിന്റെകൂടി അഭിപ്രായം പരിഗണിച്ചാകും അന്തിമ തീരുമാനം.കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ രണ്ടെത്തില്‍ വിജയിക്കാനുള്ള അംഗബലം ഇടത് മുന്നണിക്ക് നിയമസഭയിലുണ്ട്.

ഇതില്‍ ഒരു സീറ്റ് സിപിഐക്ക് നല്‍കുകയും അതിലേക്ക് ബിനോയ് വിശ്വത്തെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയും ചെയ്തു. യെച്ചൂരി രാജ്യസഭയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഒരു മുതിര്‍ന്ന നേതാവിനെ കൊണ്ട് വരണമെന്ന അഭിപ്രായവും പാര്‍ട്ടിക്കകത്തുണ്ട്.

Top Stories
Share it
Top