വീട്ടില്‍ കയറി ദമ്പതികളെ അക്രമിച്ചതിന് നാലു പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ദമ്പതികളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. രാമന്തളി...

വീട്ടില്‍ കയറി ദമ്പതികളെ അക്രമിച്ചതിന് നാലു പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ദമ്പതികളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
രാമന്തളി എട്ടിക്കുളത്തെ സി.സി.ഹാരിസി (28)ന്റെ പരാതിയില്‍ എട്ടിക്കുളത്തെ റാഫി, സിറാജ്, പാലക്കോട്ടെ അസീസ്, വലിയ കടപ്പുറത്തെ പവാസ് എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30 നാണ് കേസിനാസ്പദമായ സംഭവം. ഹാരിസിന്റെ വീട്ടിലെത്തിയ പ്രതികള്‍ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഹാരിസിനെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. ഭര്‍ത്താവിനെ കൊണ്ടു പോകുന്നത് തടഞ്ഞപ്പോഴാണ് ഭാര്യസജിനയെ പ്രതികള്‍ ചവിട്ടുകയും നിലത്ത് തള്ളിയിടുകയും ചെയ്തു. പിന്നീട് ഹാരിസിനെ ബൈക്കില്‍ കയറ്റി എട്ടിക്കുളം ബീച്ചില്‍ കൊണ്ടുപോയി ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ ഹാരിസിനെ മംഗളുരു ആശുപത്രിയിലും ഭാര്യ സജിന യെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പ്രതിയായ റാഫിയുടെ സഹോദരനുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

Read More >>