നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി: മുഖ്യമന്ത്രി ഒളിച്ചോടുന്നെന്ന് രമേശ് ചെന്നിത്തല  

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതിയ്ക്ക് പിന്നിലെ സര്‍ക്കാരിന്റെ ദുഷ്ടലക്ഷ്യം പ്രതിപക്ഷം നിയമസഭയില്‍ തുറന്നു കാണിച്ചതിലുള്ള...

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി: മുഖ്യമന്ത്രി ഒളിച്ചോടുന്നെന്ന് രമേശ് ചെന്നിത്തല  

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതിയ്ക്ക് പിന്നിലെ സര്‍ക്കാരിന്റെ ദുഷ്ടലക്ഷ്യം പ്രതിപക്ഷം നിയമസഭയില്‍ തുറന്നു കാണിച്ചതിലുള്ള വേവലാതിയാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ബില്ലിന്റെ ഒരോ വകുപ്പായെടുത്ത് പ്രതിപക്ഷം എണ്ണിയെണ്ണി ചൂണ്ടിക്കാണിച്ച ഒരു കാര്യത്തിനും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. പകരം ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നത് പോലെ പ്രതിപക്ഷത്തെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ഭേദഗതി ബില്ലില്‍ ഏറ്റവും കൂടുതല്‍ ഭേദഗതികള്‍ കൊണ്ടു വന്നത് ഭരണ പക്ഷത്തെ സി.പി.ഐ ആണെന്നത് മറച്ചു വച്ചു കൊണ്ടാണ് പ്രതിപക്ഷം ഏതോ മോഹവലയത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഭീഷണിക്ക് മുന്നില്‍ സി.പി.ഐയ്ക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നു. സി.പി.ഐയുടെ ഈ ഗതികേടിനെയാണ് പ്രതിപക്ഷം നിയമസഭയില്‍ തുറന്നു കാട്ടിയത്. അതിന് വസ്തുനിഷ്ഠമായി മറുപടി പറയാന്‍ കഴിയാതെ പ്രതിപക്ഷത്തെ ആക്ഷേപിച്ചിട്ട് എന്തു കാര്യമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Read More >>