‘പൊലീസിനെ ഭരിക്കുന്നത് ഉപദേശകര്‍‘ കെവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡിജിപിയെ നോക്കുകുത്തിയാക്കി രമണ്‍ ശ്രീവാസ്തവയാണ് പൊലീസിനെ ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിവുകെട്ട ഏറാന്‍...

‘പൊലീസിനെ ഭരിക്കുന്നത് ഉപദേശകര്‍‘ കെവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡിജിപിയെ നോക്കുകുത്തിയാക്കി രമണ്‍ ശ്രീവാസ്തവയാണ് പൊലീസിനെ ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിവുകെട്ട ഏറാന്‍ മൂളികളെ എസ്പിമാരാക്കുകയാണ്. ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കേരള പൊലീസ് ലജ്ജാകരമായ രീതിയില്‍ തരംതാഴ്ന്നിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. പ്രതികള്‍ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും വ്യക്തമാക്കി.

കെവിന്‍ വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണം അരോചകമായിരുന്നു. 15 വാഹനങ്ങള്‍ മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് എന്ത് ആവശ്യത്തിനാണ്. ഇത് രാജഭരണമാണോ. ഈ വിഷയത്തില്‍ പാര്‍ട്ടി പ്രതികരിക്കാത്തതെന്തെന്നും ചെന്നിത്തല ചോദിച്ചു.

Read More >>