കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം- ചെന്നിത്തല

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.വി അൻവർ എം.എൽ.എയു​ടെ...

കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം- ചെന്നിത്തല

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.വി അൻവർ എം.എൽ.എയു​ടെ കക്കാടംപൊയിലി​ലെ വാട്ടർ തീം പാർക്കിനെ കുറിച്ച്​ റവന്യുമന്ത്രി മിണ്ടുന്നില്ലെന്നും റവന്യുമന്ത്രി പൂർണ പരാജയമാണെന്നും ചെന്നിത്തല ആരോപിച്ചു.

കാലവര്‍ഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ക്കു കാരണം തടയണകളാണ്. പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് തൊട്ടടുത്തും ഉരുള്‍പൊട്ടലുണ്ടായി. തടയണകള്‍ കെട്ടാന്‍ ആരാണ് അനുമതി നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു.

കാലവര്‍ഷക്കെടുതിയില്‍ വയനാട് ജില്ല ഒറ്റപ്പെട്ടു. കാലവര്‍ഷക്കെടുതിയില്‍ സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കാനോ ധനസഹായം നല്‍കാനോ സര്‍ക്കാരിനായിട്ടില്ല. കാലവര്‍ഷക്കെടുതികള്‍ രൂക്ഷമായ ഏഴു ജില്ലകളിലും സര്‍ക്കാര്‍ ഒരു സഹായവും ചെയ്തിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് ഭക്ഷണമില്ലെന്നും ചെന്നിത്തല പറഞ്ഞു. ദുരിതം നേരിടുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ അലംഭാവം കാണിക്കുന്നതെന്നതുകൊണ്ടാണ് സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് അഞ്ചംഗസമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More >>