‘ജസ്നയെ അന്വേഷിക്കേണ്ട പോലീസ് പട്ടികളേയും കൊച്ചമ്മമാരേയും കുളിപ്പിക്കുന്ന തിരക്കില്‍ ‘

തിരുവനന്തപുരം: ജസ്‌നയെ കാണാതായിട്ട് 91 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തത് പൊലീസിന്റെ അലംഭാവം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ്...

‘ജസ്നയെ അന്വേഷിക്കേണ്ട പോലീസ് പട്ടികളേയും കൊച്ചമ്മമാരേയും കുളിപ്പിക്കുന്ന തിരക്കില്‍ ‘

തിരുവനന്തപുരം: ജസ്‌നയെ കാണാതായിട്ട് 91 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തത് പൊലീസിന്റെ അലംഭാവം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദാസ്യപ്പണി ചെയ്യാനാണ് പൊലീസിന് ഇപ്പോള്‍ നേരം. പട്ടിയെ കുളിപ്പിക്കുകയും കൊച്ചമ്മമാരെ കുളിപ്പിക്കുകയും ചെയ്യുന്ന ജോലിയാണ് കേരളത്തിലെ പൊലീസ് ചെയ്യുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

മസാജ് ചെയ്യുക, പ്രസവം എടുക്കുക പോലുളള ജോലികള്‍ ചെയ്യുന്ന പൊലീസിനെയാണ് കാണുന്നത്. എറണാകുളത്ത് നിന്നും പ്രത്യേക പാഴ്സലായി ബ്ലൗസ് തിരുവനന്തപുരത്ത് എത്തിക്കുകയാണ് പൊലീസ്. ഒരുകാലത്തും കാണാത്ത പ്രവര്‍ത്തനങ്ങളാണ്. സര്‍ക്കാരിന് ഇച്‌ഛാശക്തിയില്ല. കേരള പൊലീസ് എന്നും ഇന്ത്യയുടെ പൊലീസിന് മാതൃകയാണ്. പക്ഷെ അവരെ നിയന്ത്രിക്കുന്നവര്‍ക്ക് പിഴച്ചാല്‍ പൊലീസിനും പിഴക്കും. എല്ലാം ശരിയാക്കാന്‍ വന്നവര്‍ നാടിനെ കുട്ടിച്ചോറാക്കുന്നതിലെ ഉദാഹരണമാണ് ജസ്‌ന കേസിലെ അലംഭാവം. കേസ് സിബിഐക്ക് വിടണം. എന്നാല്‍ സിബിഐ എന്ന് കേട്ടാല്‍ പിണറായി വിജയന് നെഞ്ചിടിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ജസ്‌ന മരിയ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ചെന്നിത്തല. ജസ്‌നയുടെ കുടുംബാംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തു.

‘ജസ്നയെ അന്വേഷിക്കേണ്ട പോലീസ് പട്ടികളേയും കൊച്ചമ്മമാരേയും കുളിപ്പിക്കുന്ന തിരക്കില്‍ ‘

Story by
Read More >>