പുണ്യം തേടി...

Published On: 2018-05-17T08:30:00+05:30
പുണ്യം തേടി...

കോഴിക്കോട്: പുണ്യ റംസാന്‍ വ്രതത്തിന് ഇന്ന് ആരംഭം. ഇനി മനസ്സും ശരീരവും ദൈവത്തിലര്‍പ്പിച്ച് പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് പുണ്യം നേടാനുള്ള ശ്രമത്തിലാകും വിശ്വാസികള്‍. വിശുദ്ധി കൈവരിക്കാനുള്ള പ്രാര്‍ഥനയില്‍ മുഴുകുന്ന രാപകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും. സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ പുണ്യമുള്ള മാസമാണ് റംസാന്‍. അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്കും ഈ പുണ്യമാസം അതീവ പ്രാധാന്യം നല്‍കുന്നു. രാത്രിയിലെ തറാവിഹ് നമസ്‌ക്കാരവും ഇഫ്ത്താര്‍ വിരുന്നുകളും സൗഹൃദ സംഗമങ്ങളിലുമായി വിശ്വാസികള്‍ എല്ലാം പ്രാര്‍ഥനാതിരക്കിലലിയും.

Top Stories
Share it
Top