ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ നിന്നു ചാടിപ്പോയി

പാലക്കാട്: അട്ടപ്പാടിയിൽ പന്ത്രണ്ടു വയസുകാരിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാൾ ഒാടി രക്ഷപ്പെട്ടു. കേസിൽ പിടിയിലായ എല്ലാ പ്രതികളെയും...

ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ നിന്നു ചാടിപ്പോയി

പാലക്കാട്: അട്ടപ്പാടിയിൽ പന്ത്രണ്ടു വയസുകാരിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാൾ ഒാടി രക്ഷപ്പെട്ടു. കേസിൽ പിടിയിലായ എല്ലാ പ്രതികളെയും കേ‍ാടതിയിൽ ഹാജരാക്കാൻ ഇറക്കുന്നതിനിടെയാണു പ്രതികളിൽ ഒരാൾ ഓടിരക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഏഴേ‍ാടെയാണു സംഭവം.

ഓടിപ്പോയ പ്രതിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ത്രീയുൾപ്പെടെ 12 പ്രതികളുമായി ഷേ‍ാളയൂർ പെ‍ാലീസാണ് മണ്ണാർ‌ക്കാട് സ്പെഷൽ കേ‍ാടതിയിൽ എത്തിയത്. ജഡ്‍ജിക്കു മുൻപാകെ ഹാജരാക്കാൻ പെ‍ാലീസ് വാഹനത്തിൽ നിന്ന് ഇവരെ ഇറക്കുന്നതിനിടെയാണു സംഭവം.