ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

Published On: 2018-07-12T10:15:00+05:30
ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

കോട്ടയം: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ കീഴടങ്ങി. രണ്ടാംപ്രതി ഫാ. ജോബ് മാത്യൂവാണ് കീഴടങ്ങിയത്. കൊല്ലത്ത് അന്വേഷണസംഘത്തിനു കീഴിലാണ് വൈദികന്‍ കീഴടങ്ങിയത്. വൈദികനെ ചോദ്യം ചെയ്യാന്‍ കമ്മീഷണര്‍ ഓഫീസിലെത്തും.വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നല്‍കിയത്. കുംബസാരരഹസ്യം മറയാക്കി തന്റെ ഭാര്യയെ അഞ്ച് വൈദികര്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും ഫോണ്‍ സംഭാഷണ ശബ്ദരേഖകളും പരാതിക്കാരന്‍ സഭയ്ക്ക് കൈമാറിയിരുന്നു.

Top Stories
Share it
Top