വിദേശത്ത് ജോലി ചെയ്യുന്ന യുവതിയെ വിവാഹ വാഗ്ദാ‍നം നല്‍കി പീഡിപ്പിച്ചു ; കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി അറസ്റ്റില്‍ 

കണ്ണൂർ: വിദേശത്ത് ജോലി ചെയ്യുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസില്‍ കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി അറസ്റ്റില്‍....

വിദേശത്ത് ജോലി ചെയ്യുന്ന യുവതിയെ വിവാഹ വാഗ്ദാ‍നം നല്‍കി പീഡിപ്പിച്ചു ; കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി അറസ്റ്റില്‍ 

കണ്ണൂർ: വിദേശത്ത് ജോലി ചെയ്യുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസില്‍ കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി അറസ്റ്റില്‍. പൊലിസിന്റെ കണ്ണ് വെട്ടിച്ച് കടന്ന കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി നീലിച്ചിറവിട്ടിൽ സ്വാമിനാഥന്റെ മകൻ ദിനു പി (28 ) വാണു പാലക്കാട് വച്ച് പൊലീസ് പിടിയിലായത്. യുവതിയില്‍ നിന്ന് ഇയാള്‍ പതിമൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഇസ്രയേലില്‍ ജോലി ചെയ്യുന്ന യുവതിയെ യുവാവ് പരിചയപ്പെട്ടത് ഫോണ്‍ മുഖേനയാണു. പൊലീസ് എത്തിയതറിഞ്ഞ് നാട്ടില്‍ നിന്നും മുങ്ങിയ ദിനുവിനെ പാലക്കാട് നെല്ലിയാമ്പതിയില്‍ വച്ചാണു പൊലീസ് പിടി കൂടിയത്

എസ്, ഐ, രാജിവ് കുമാർ എ എസ്, ഐ, നാസർ പെയിലൻ, എ. എസ്. ഐ, സുരേഷ്, കെ.സി.പി, ഒ.ദിപേഷ്, കെ.കെ, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Story by
Read More >>