അപൂര്‍വ്വപനി കൂടുതല്‍ പേര്‍ക്ക് പകര്‍ന്നതായി സംശയം

Published On: 2018-05-20T15:45:00+05:30
അപൂര്‍വ്വപനി കൂടുതല്‍ പേര്‍ക്ക് പകര്‍ന്നതായി സംശയം

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ അപൂര്‍വ്വ വൈറസ് പനി ബാധിച്ച് ഒരേ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതിനു പിന്നാലെ പനി കൂടുതല്‍ പേരിലേക്ക് പകര്‍ന്നതായി സംശയം. മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിയല്‍ നിന്നുള്ള വിദഗ്ദസംഘം പ്രദേശത്ത് പരിശോധന നടത്തി. പരിശോധനയുടെ റിപോര്‍ട്ട് നാളെ പുറത്തുവരും.

അതേസമയം, പ്രദേശവാസികളായ 25 പേര്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആറുപേരും കോഴിക്കോട്ടെയും കൊച്ചിയിലെയും സ്വകാര്യ ആശുപ്ര്രതിയില്‍ രണ്ടുപേരും ചികിത്സയിലാണ്. വൈറസ് ബാധ നാലുപേരിലാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

അതിനിടെ, പനി പ്രതിരോധിക്കുന്നതിനായി ജില്ലാതലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.

Top Stories
Share it
Top