പുതിയ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഇന്നുമുതൽ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ ഇന്ന് മുതൽ സ്വീകരിക്കും. നാല് വർഷമായി പുതിയ റേഷൻകാർഡിന് അപേക്ഷ സ്വീകരിച്ചിരുന്നില്ല....

പുതിയ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഇന്നുമുതൽ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ ഇന്ന് മുതൽ സ്വീകരിക്കും. നാല് വർഷമായി പുതിയ റേഷൻകാർഡിന് അപേക്ഷ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് അപേക്ഷകൾ കൂടാനിടയുണ്ടെന്നാണ് അധികൃതരുടെ നി​ഗമനം. തിരക്ക് നിയന്ത്രിക്കാൻ വേണ്ടനടപടികൾ സ്വീകരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ജില്ല-താലൂക്ക് സപ്ലെെ ഓഫീസർമാർക്കാണ് ചുമതല നൽകിയിരിക്കുന്നത്.

പുതിയ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിനും, താലൂക്ക് മാറ്റുന്നതിനും, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനും, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കുന്നതും, മറ്റ് തിരുത്തലുകള്‍ വരുത്തുന്നതിനും, റേഷന്‍കാര്‍ഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും ഇന്നമുതൽ അപേക്ഷിക്കാം.

അപേക്ഷാ ഫോറങ്ങള്‍ www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. താലൂക്ക് സപ്ലൈ ഓഫീസുകളിലും റേഷനിംഗ് ഓഫീസുകളിലും വരുന്ന അപേക്ഷകര്‍ക്ക് ഫോറങ്ങള്‍ സൗജന്യമായി നല്‍കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം കാര്‍ഡുടമയുടെ രണ്ട് പാസ്പോര്ട്ട് സൈസ് ഫോട്ടോ കൂടി വേണം. ഒരു ഫോട്ടോ അപേക്ഷയിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തേണ്ടതും മറ്റൊന്ന് അപേക്ഷയോടൊപ്പം നല്‍കേണ്ടതുമാണ്

Story by
Read More >>