എച്ച്‌ഐവി ബാധിച്ച് കുട്ടി മരിച്ചു; ആര്‍സിസിക്കെതിരെ ബന്ധുക്കളുടെ ഗുരുതര  ആരോപണം

Published On: 2018-04-27T15:30:00+05:30
എച്ച്‌ഐവി ബാധിച്ച് കുട്ടി മരിച്ചു; ആര്‍സിസിക്കെതിരെ ബന്ധുക്കളുടെ ഗുരുതര  ആരോപണം

തിരുവന്തപുരം: ആര്‍സിസിയില്‍ നിന്നും എച്ച്ഐവി ബാധിച്ച് ഒരു കുട്ടികൂടി മരിച്ചതായി ബന്ധുക്കളുടെ ആരോപണം . ഇടുക്കി സ്വദേശിയായ 14 വയസുകാരനാണ് മരിച്ചത്. എന്നാല്‍ ആര്‍സിസിയില്‍നിന്നു മാത്രമല്ല, കുട്ടി രക്തം സ്വീകരിച്ചതെന്നാണ് അധികൃതരുടെ നിലപാട്. കഴിഞ്ഞ 26 ന് ആര്‍സിസിയില്‍നിന്നും രക്തം സ്വീകരിച്ചതുവഴി എച്ച്‌ഐവി ബാധിച്ച് ഹരിപ്പാട് സ്വദേശിനിയായ കുട്ടി മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്നെയാണ് വീണ്ടും ആര്‍സിസിക്കെതിരെ ഗുരുതരമായ ആരോപണമുയരുന്നത്.

അതേസമയം, വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധിച്ചു നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ചികിത്സ നല്‍കുന്ന സ്ഥാപനമാണ്. അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top