ചെങ്കോട്ട വില്‍പ്പന: സ്വാതന്ത്ര്യസമരത്തിന്റെ ഒറ്റുകാര്‍ക്ക് ദേശീയ സ്മാരകങ്ങളോട് അടുപ്പമുണ്ടാകില്ല: ഐസക്‌

കോഴിക്കോട്: ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് കൈമാറിയ സംഭവം ദേശിയ നാണക്കേടാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ തുച്ഛമായ തുക...

ചെങ്കോട്ട വില്‍പ്പന: സ്വാതന്ത്ര്യസമരത്തിന്റെ ഒറ്റുകാര്‍ക്ക് ദേശീയ സ്മാരകങ്ങളോട് അടുപ്പമുണ്ടാകില്ല: ഐസക്‌

കോഴിക്കോട്: ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് കൈമാറിയ സംഭവം ദേശിയ നാണക്കേടാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ തുച്ഛമായ തുക പോലും ഖജനാവില്‍ നിന്ന് മുടക്കാന്‍ മടിയുള്ള ബിജെപി ദേശീയതയെക്കുറിച്ചുള്ള ഗീര്‍വാണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഒളിച്ചിരുന്നവര്‍ക്കും ഒറ്റുകൊടുത്തവര്‍ക്കും ഒരിക്കലും ദേശീയസ്മാരകങ്ങളോടു വൈകാരികമായ അടുപ്പം ഉണ്ടാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വശത്ത് ദേശീയ നേതാക്കളുടെ പ്രതിമ പണിയാന്‍ മൂവായിരം കോടി ചെലവിടുമ്പോഴാണ് മറുവശത്ത് ചരിത്രസ്മാരകങ്ങള്‍ ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ക്കു കൈയൊഴിയുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Read More >>