കോടതികളിലെ മാധ്യമനിയന്ത്രണം; ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്

Published On: 2018-05-24T12:15:00+05:30
കോടതികളിലെ മാധ്യമനിയന്ത്രണം; ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്

കൊച്ചി: കോടതി വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു വിട്ടു. ജസ്റ്റിസ് സിഎം രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് വിശാല ബെഞ്ചിനു കൈമാറിയത്.

സമാനകേസുകളില്‍ സുപ്രിംകോടതി വിധികള്‍ കണക്കിലെടുത്ത് വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും വിഷയത്തില്‍ ഏതു തരത്തിലാണ് ഇടപെടാന്‍ കഴിയുക എന്നതില്‍ കോടതിക്കു സംശയങ്ങളുടെണ്ടും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

Top Stories
Share it
Top