വിഖ്യാത ഫോട്ടാഗ്രാഫര്‍ നിക് ഉട്ട്‌ തത്സമയം ഓഫീസ് സന്ദര്‍ശിച്ചു

Published On: 2018-03-17T15:30:00+05:30
വിഖ്യാത ഫോട്ടാഗ്രാഫര്‍ നിക് ഉട്ട്‌  തത്സമയം ഓഫീസ് സന്ദര്‍ശിച്ചു

കോഴിക്കോട്: വ്യഖ്യാത ഫോട്ടോഗ്രാഫര്‍ നിക് ഉട്ട്‌, ലോസ് ആഞ്ജലസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റോള്‍ റോ എന്നിവര്‍ തത്സമയം പ്രദോഷ ദിനപത്രം ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിച്ചു. പുതുതലമുറ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐ ഫോണ്‍ പോലുളള സാങ്കേതിക വിദ്യകള്‍ തൊഴില്‍ മികവിന് അനൂകൂലഘടകമാണെന്ന് നിക്കൂട്ട് പറഞ്ഞു.

അസോസിയേറ്റ്് പ്രസിലെ അഞ്ച് പതിറ്റാണ്ട് കാലത്തെ തൊഴിലിനിടയില്‍ വിയറ്റ്‌നാമിനു പുറമെ ജപ്പാന്‍-കൊറിയ യുദ്ധവും കവര്‍ ചെയ്ത അനുഭവം അദ്ദേഹം ഡസ്‌കുമായി പങ്കുവെച്ചു. കേരളവും വിയറ്റ്‌നാമും തമ്മില്‍ കാലാവസ്ഥ ഉള്‍പ്പടെ നിരവധി സാമ്യതകളുണ്ടെന്നും അദ്ദേഹം ചിഫ് എഡിറ്ററുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ചീഫ് എഡിറ്റര്‍ ടി പി ചെറൂപ്പ, എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍, ഡെപ്യൂട്ടി എഡിറ്റര്‍ ഡോ ഐ വി ബാബു, ചീഫ് സബ് എഡിറ്റര്‍ അബ്ബാസ് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

35 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിച്ച് പുതിയ പത്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് നിക് ഉട്ടിനെ കാണാനായതെന്ന് തത്സമയം എഡിറ്റര്‍ ഓണ്‍ ലൈന്‍ ലേഖകനോട് പറഞ്ഞു. അദ്ദേഹത്തേയും റോള്‍ റോയേയും കാണാനായത് ശുഭപ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാറിന്റെ അതിഥികളായി എത്തിയ നിക് ഉട്ടും റോള്‍ റോയും പത്ത് ദിവസത്തെ കേരള സന്ദര്‍ശനത്തിലാണ്.

Top Stories
Share it
Top