അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം: രമ്യ നമ്പീശന്‍

Published On: 2018-08-03 15:00:00.0
അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം: രമ്യ നമ്പീശന്‍

കൊച്ചി : താരസംഘടനയായ 'അമ്മയില്‍' നിന്നും രാജിവെച്ചതിനുശേഷം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായി നടി രമ്യ നമ്പീശന്‍. കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു രമ്യയുടെ പ്രതികരണം. അടിച്ചമര്‍ത്താനും ശ്രമം നടക്കുന്നെന്നും രാജി വച്ച നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.

നിരുത്തരവാദ സമീപനം ഉണ്ടായപ്പോഴാണ് അമ്മയില്‍യില്‍ നിന്ന് രാജി വെച്ചത്. ഞങ്ങള്‍ പ്രശ്നങ്ങള്‍ തുറന്നു കാട്ടാനാണ് ശ്രമിച്ചത്. എന്നാലിപ്പോള്‍ അടിച്ചമര്‍ത്താനാണ് ശ്രമമെന്നും രമ്യ പറഞ്ഞു. നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു രമ്യ നമ്പീശന്‍ രാജിവെച്ചത്. ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരും രാജിവെച്ചിരുന്നു. അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു രാജി പ്രഖ്യാപനം.

Top Stories
Share it
Top