നിപ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം

കോഴിക്കോട് : നിപ വൈറസ് ബാധിച്ച രോഗികള്‍ ചികിത്സയിലുള്ള സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം...

നിപ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം

കോഴിക്കോട് : നിപ വൈറസ് ബാധിച്ച രോഗികള്‍ ചികിത്സയിലുള്ള സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത വിഭാഗത്തിലുള്ള രോഗികള്‍ ഒഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യും. സാധാരണ പ്രസവത്തിന് എത്തുന്നവരെ അഡ്മിറ്റ് ചെയ്യില്ല.


ജീവനക്കാരുടെ അവധികള്‍ക്കും നിയന്ത്രിണമുണ്ട്. അത്യാവശ്യ മെഡിക്കല്‍ ലീവുകള്‍ മാത്രമെ അനുവദിക്കൂ. ജീവനക്കാര്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള വസ്ത്രം ധരിക്കണമെന്ന അടിയന്തര നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വകുപ്പ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

അതിനിടെ, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെയും രോഗികളുടെ ബന്ധുക്കളെയും നിപ്പ വൈറസ് ബാധയുടെ പേരില്‍ ബസില്‍ കയറ്റിയില്ലെന്ന പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര മേഖല ട്രാന്‍സ്പോര്‍ട് അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. ബസ് ജീവനക്കാര്‍ക്കും ഉടമയ്ക്കും എതിരെയാവും നടപടി സ്വീകരിക്കുക. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജോയിന്റ് ആര്‍.ടി.ഒമാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

Read More >>