ടി.പി കേസ് പ്രതികളെ വിട്ടയക്കാനുള്ള ശ്രമം: ആര്‍.എം.പി.ഐ നേതാക്കള്‍ ഗവര്‍ണറെ കണ്ടു 

Published On: 2018-04-24T16:45:00+05:30
ടി.പി കേസ് പ്രതികളെ വിട്ടയക്കാനുള്ള ശ്രമം: ആര്‍.എം.പി.ഐ നേതാക്കള്‍ ഗവര്‍ണറെ കണ്ടു 

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ അനധികൃതമായി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കെ.കെ രമ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. പരാതി ഉചിതമായി പരിഗണിക്കുന്നതിനായി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ആര്‍.എം.പി.ഐ നേതാക്കള്‍ പറഞ്ഞു.

കെ.കെ രമയെ കൂടാതെ ആര്‍.എം.പി.ഐ നേതാക്കളായ എന്‍.വേണു, അഡ്വ. കെ.കുമാരന്‍ കുട്ടി എന്നിവരാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. നേരത്തെ ടി.പി കേസില്‍ പ്രതിയായ കുഞ്ഞനന്തനെ പ്രായാധിക്യത്തെ തുടര്‍ന്ന് വിട്ടയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗവര്‍ണറെ കാണാന്‍ ആര്‍.എം.പി.ഐ സംഘം എത്തിയത്.

Top Stories
Share it
Top