റോഡിലെ കുഴിയില്‍ വീണ ബൈക്ക് നിയന്ത്രണം വിട്ടു; വീട്ടമ്മ മരിച്ചു

Published On: 16 Jun 2018 6:30 AM GMT
റോഡിലെ കുഴിയില്‍ വീണ ബൈക്ക് നിയന്ത്രണം വിട്ടു; വീട്ടമ്മ മരിച്ചു

മലപ്പുറം: റോഡിലെ കുഴിയില്‍ കുടുങ്ങി നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. തിരൂരിനടുത്ത മംഗലം പട്ടണം പടി മുളക്കല്‍ അബ്ദുല്‍ ഗഫൂറി ന്റെ ഭാര്യ സാജിദ (40) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. തകര്‍ന്ന് കിടക്കുന്ന തിരൂര്‍ ചമ്രവട്ടം പാതയില്‍ ആലത്തിയൂരിനും ആലിങ്ങലിനും ഇടയിലുള്ള കുഴിയാണ് സാജിദയുടെ ജീവന്‍ കവര്‍ന്നത്. അപകടത്തില്‍ അബ്ദുല്‍ ഗഫൂറിനും പരിക്ക് പറ്റിയിരുന്നു. ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സാജിതയുടെ മരണം.

Top Stories
Share it
Top