കടലാക്രമണം: അഴീക്കോട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊടുങ്ങല്ലൂര്‍: അഴീക്കോട് കടലില്‍ വീണ് കാണാതായ അശ്വനി(24)യുടെ മൃതദേഹം കണ്ടെത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയ കുമാറിന്റെ മകള്‍...

കടലാക്രമണം: അഴീക്കോട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊടുങ്ങല്ലൂര്‍: അഴീക്കോട് കടലില്‍ വീണ് കാണാതായ അശ്വനി(24)യുടെ മൃതദേഹം കണ്ടെത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയ കുമാറിന്റെ മകള്‍ അശ്വനിയാണ് മരിച്ചത്. ബന്ധുക്കളോടൊപ്പം അഴീക്കോട് മുനയ്ക്കല്‍ ബീച്ച് ഫെസ്റ്റിനെത്തിയതായിരുന്നു അശ്വനി. സംഘത്തിലെ നാലുപേര്‍ കടലിലേക്കിറങ്ങിയതോടെ ശക്തമായ തിരമാല അടിക്കുകയും ഇവര്‍ ഒഴുക്കില്‍പ്പെടുകയും ചെയ്തു.

മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും അശ്വനിയെ രക്ഷിക്കാനായില്ല. തീരദേശ പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അശ്വിനി മാള മെറ്റ്സ് എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിനിയാണ്. അശ്വനിയുടെ അമ്മ ഷീല, സഹോദരി ദൃശ്യ, ബന്ധു അതുല്യ എിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

Read More >>