കെ.പി രാമനുണ്ണിക്കും സംഘത്തിനും നേരെ ആര്‍.എസ്.എസ് ആക്രമണം

കണ്ണൂർ: ചിറയ്‌ക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശയനപ്രദക്ഷിണത്തിന് എത്തിയ എഴുത്തുകാരൻ കെ പി രാമനുണ്ണിയേയും സംഘത്തേയും ആർഎസ്‌എസുകാർ കൈയേറ്റം ചെയ്‌തു....

കെ.പി രാമനുണ്ണിക്കും സംഘത്തിനും നേരെ ആര്‍.എസ്.എസ് ആക്രമണം

കണ്ണൂർ: ചിറയ്‌ക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശയനപ്രദക്ഷിണത്തിന് എത്തിയ എഴുത്തുകാരൻ കെ പി രാമനുണ്ണിയേയും സംഘത്തേയും ആർഎസ്‌എസുകാർ കൈയേറ്റം ചെയ്‌തു. കാശ്‌മീരിലെ കഠ്‌വ സംഭവത്തിനു പ്രായശ്ചിത്തമായാണ് രാമനുണ്ണി പ്രതീകാത്മക ശയനപ്രദക്ഷിണത്തിന് എത്തിയത്. എന്നാൽ ശയനപ്രദക്ഷിണത്തെ എതിർത്ത ആർഎസ്എസുകാർ രാമനുണ്ണിയേയും ഒപ്പമുള്ളവരേയും കൈയേറ്റം ചെയ്യുകയായിരുന്നു.

രാവിലെ ഒൻപതു മണിയോടെ ക്ഷേത്രത്തിലെത്തിയ രാമനുണ്ണിയെ ‌ആർഎസ്എസ് പ്രവർത്തകർ തടഞ്ഞു. ഹിന്ദുമത വിശ്വാസിയാണെങ്കിൽ ആചാരപ്രകാരം ശയനപ്രദക്ഷിണം നടത്താമെന്നും പ്രതിഷേധമോ സമരമോ ആണെങ്കിൽ തടയുമെന്നും അവർ മുന്നറിയിപ്പു നൽകി. വിശ്വാസിയാണെന്നും മതാചാരപ്രകാരമാണ് ശയനപ്രദക്ഷിണം നടത്തുകയെന്നും രാമനുണ്ണി പറഞ്ഞു. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചു. സം​ഘർഷ സാധ്യത കണക്കിലെടുത്ത് ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം ക്ഷേത്രത്തിനകത്തു നിലയുറപ്പിച്ചിരുന്നു.

രാമനുണ്ണിയുടെ ശയനപ്രദക്ഷിണത്തിനൊപ്പം ആർഎസ്എസ് പ്രവർത്തകരും ശ്രീകോവിൽ വലംവെച്ചതോടെ ക്ഷേത്രത്തിനകത്ത് സംഘർഷ സാധ്യത രൂക്ഷമായി. ഇതിനിടെ, ആരോ ഫോട്ടോ എടുക്കാൻ ശ്രമിച്ചതു സംഘപരിവാർ പ്രവർത്തകർ തടഞ്ഞതോടെ ക്ഷേത്രത്തിനകത്ത് കയ്യാങ്കളിയായി. സംഘർഷമുണ്ടായതിനെ തുടർന്ന് ശയനപ്രദക്ഷിണം നിർത്തി രാമനുണ്ണി പുറത്തിറങ്ങി. സംഘർഷത്തിന് നേതൃത്വം നൽകിയവരെ പോലീസ് പുറത്തെത്തിച്ചതോടെ സ്ഥിതി ശാന്തമായി.

Story by
Read More >>