ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വധം: 11 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

Published On: 2018-07-05T19:15:00+05:30
ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വധം: 11 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

കണ്ണൂര്‍: ചിറ്റാരിപറമ്പിലെ ഓട്ടോറിക്ഷാ ഡ്രൈവും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ അനന്തോത്ത് മഹേഷിനെ (32) വെട്ടി കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പ്രവര്‍ത്തകരായ 11 പേരെ ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയടക്കാനും രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍.എല്‍ ബൈജു വിധിച്ചു. പിഴ അടക്കുന്ന തുക മൂന്ന് ലക്ഷം രൂപ മഹേഷിന്റെ കുടുംബത്തിനും ബാക്കി തുക സര്‍ക്കാറിലേക്കും അടക്കുവാനും ഉത്തരവിട്ടു.

സി.പി.എം പ്രവര്‍ത്തകരും ചിറ്റാരിപറമ്പ് സ്വദേശികളുമായ പൊങ്ങോളി ധനേഷ്, നെല്ലിക്ക ഉത്തമന്‍, ആര്‍ഷാനിവാസില്‍ ഓണിയന്‍ ബാബു, നെല്ലിന്റെ കീഴില്‍ ചെമ്മേരി പ്രകാശന്‍, ചെറിയോടി പറമ്പത്ത് മനോളി ഉമേഷ്, വാഴവളപ്പില്‍ രജ്ഞിത്ത്, നടുവിലക്കണ്ടി കാരോട്ട് പുരുഷോത്തമന്‍, ചിരുകണ്ടോത്ത് സുനേഷ്, കരുണന്‍ പറമ്പില്‍ നെല്ലിക്ക മുകേഷ്, മണപ്പാട്ടി സൂരജ്, ഷിനി നിവാസില്‍ വയലേരി ഷിജു എന്നിവരാണ് കേസിലെ പ്രതികള്‍. 2008 മാര്‍ച്ച് ആറിന് വൈകുന്നേരം അഞ്ച് മണിയോടെ മാനന്തേരിയില്‍ വെച്ചാണ് കൊല നടന്നത്. കേസില്‍ 18 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ: പ്ലീഡര്‍ അഡ്വ. കെ പി ബിനിഷയാണ് ഹാജരായത്.

Top Stories
Share it
Top