എസ് ജാനകി മരിച്ചെന്ന് വ്യാജ സന്ദേശം: അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

Published On: 2018-06-30T14:15:00+05:30
എസ് ജാനകി മരിച്ചെന്ന് വ്യാജ സന്ദേശം: അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: ഗായിക എസ് ജാനകി മരിച്ചെന്ന് വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. കേരളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ സമം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഇതിനായി സൈബര്‍ ക്രൈം പോലീസിന് ചുമതല നല്‍കി. കഴിഞ്ഞ് ദിവസം ജാനകി മരിച്ചെന്ന വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് സമം ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഏതാനും മാസം മുന്‍പ്, ജാനകി പാട്ട് നിര്‍ത്തിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയും ഇത്തരത്തില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

Top Stories
Share it
Top