നിലവിലെ ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകും. തിക്കിലും തിരക്കിലുംപെട്ട് തീർഥാടകര്‍ക്ക് അപകടം സംഭവിക്കാനും ജീവ​ഹാനി വരെ ഉണ്ടാകാനും സാധ്യതയുണ്ട്.

ശബരിമല: സ്ഥിതി അതീവ ഗുരുതരം- സ്‌പെഷല്‍ കമ്മീഷണർ

Published On: 10 Nov 2018 8:34 AM GMT
ശബരിമല: സ്ഥിതി അതീവ ഗുരുതരം- സ്‌പെഷല്‍ കമ്മീഷണർ

കൊച്ചി: ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ശബരിമലയിലെ സാഹചര്യങ്ങൾ മുതലെടുത്തേക്കാമെന്ന് സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ട്​. ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

ചിത്തിര ആട്ട വിശേഷ പൂജക്ക്​ നട തുറന്നപ്പോള്‍ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. ചിലര്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്ന സ്ഥിതി ഉണ്ടായതായും ഇത് ആചാര ലംഘനമാണെന്നും. ലക്ഷക്കണക്കിന് തീർഥാടകരാകും മണ്ഡല, മകരവിളക്ക് സീസണിൽ ശബരിമലയിലെത്തുക.

നിലവിലെ ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകും. തിക്കിലും തിരക്കിലുംപെട്ട് തീർഥാടകര്‍ക്ക് അപകടം സംഭവിക്കാനും ജീവ​ഹാനി വരെ ഉണ്ടാകാനും സാധ്യതയുണ്ട്. സുരക്ഷാഭീഷണിയുള്ള തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. രാഷ്ട്രീയപാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Top Stories
Share it
Top