ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും

Published On: 2018-06-19T09:00:00+05:30
ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും

ശബരിമല: മിഥുനമാസ പൂജകൾ കഴിഞ്ഞ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. ഉഷപൂജ, നെയ്യഭിഷേകം എന്നിവയ്ക്കു ശേഷം സഹസ്രകലശാഭിഷേകം നടക്കും. ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിക്ക് അടയ്ക്കുന്ന ക്ഷേത്ര നട വൈകിട്ട് അഞ്ചിനാണ് തുറക്കുക.

ദീപാരാധനയെ തുടർന്ന് പുഷ്പാഭിഷേകം, പടി പൂജ എന്നിവയുണ്ടാകും. രാത്രി 10 ന് ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്ക്കും. കർക്കിടക മാസ പൂജകൾക്കായി ജൂലായ് 16ന് വൈകുന്നേരം ക്ഷേത്രനട വീണ്ടും തുറക്കും.17 നാണ് കർക്കിടകം ഒന്ന്. നിറപ്പുത്തരി പൂജയും കർക്കിടക മാസത്തിലാണ് നടക്കുക. ജൂലായ് 21ന് നട അടയ്ക്കും.

Top Stories
Share it
Top