ശബരിമലയിൽ സ്ത്രീപ്രവേശന നിയന്ത്രണം തുടരണമെന്ന് അമിക്കസ്ക്യൂറി

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശന നിയന്ത്രണങ്ങൾ തുടരണമെന്ന്​ അമിക്കസ് ക്യൂറി കെ രാമമൂർത്തി. അതേസമയം, ശബരിമലയിലെ മതപരമായ ആചാരങ്ങളിൽ ഇടപെടരുതെന്നും ...

ശബരിമലയിൽ സ്ത്രീപ്രവേശന നിയന്ത്രണം തുടരണമെന്ന് അമിക്കസ്ക്യൂറി

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശന നിയന്ത്രണങ്ങൾ തുടരണമെന്ന്​ അമിക്കസ് ക്യൂറി കെ രാമമൂർത്തി. അതേസമയം, ശബരിമലയിലെ മതപരമായ ആചാരങ്ങളിൽ ഇടപെടരുതെന്നും ഭരണഘടനാ വ്യവസ്ഥകൾ നടപ്പാക്കുമ്പോൾ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്ത് മറ്റെവിടേക്കാളും സവിശേഷമാണ് ശബരിമലയിലെ ആചാരം. മതപരമായ ആചാരങ്ങളുടെ ഈ വൈവിധ്യവും പരിഗണിക്കണമെന്നും കെ.രാമമൂർത്തി പറഞ്ഞു. നേരത്തെ മറ്റൊരു അമിക്കസ്​ ക്യൂറിയായ രാജുരാമചന്ദ്രൻ ശബരിമലയിലെ സ്​ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. ശബരിമല കേസിൽ സുപ്രീംകോടതിയിൽ വാദം തുടരുകയാണ്​. കേസി​ൽ അമിക്കസ്​ ക്യൂറിയുടെ വാദം പൂർത്തിയായി​​​.

Read More >>