സാബിത്ത് കൊലപാതകം; പ്രതികളെ വെറുതെവിട്ടു

2013 ജൂലൈ ഏഴിന് രാവിലെ സാബിത്തി(18) നെ ഏഴംഗ സംഘം കുത്തികൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

സാബിത്ത് കൊലപാതകം; പ്രതികളെ വെറുതെവിട്ടു

കാസർകോട്: കാസർകോട് പ്രമാദമായ മീപ്പുഗിരിയിലെ സാബിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. പൊലീസ് അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായതായി കോടതിയുടെ നിരീക്ഷണം. ജെ പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ് (22), ജെ പി കോളനിയിലെ എസ് കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്ബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരെയാണ് വെറുതെവിട്ടത്.

ജെ പി കോളനിയിലെ 17കാരന് എതിരെയുള്ള വിചാരണ പിന്നീട് നടക്കും. ഒന്നാം സാക്ഷിയും കൊല്ലപെട്ട സാബിത്തിന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യ്തിരുന്ന സുഹൃത്ത് റഹീസ് കൃത്യമായ മൊഴി നല്‍കിയിട്ടും പ്രതികളെ ശിക്ഷിക്കനുള്ള തലത്തിലേക്ക് പോലീസിന്റെ അന്വേഷണം എത്തിയില്ലെന്നാണ് കരുതുന്നത്. 2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ പി കോളനി പരിസരത്ത് വെച്ചാണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തികൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അന്നത്തെ ഡി.വൈ.എസ്.പിയായിരുന്ന മോഹനചന്ദ്രന്‍ നായര്‍, സി.ഐ സുനില്‍കുമാര്‍, എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും ബി ജെ പി സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയും, ജോസ് കോഴിക്കോടുമാണ് ഹാജരായത്. കേസിലെ പ്രതികള്‍ക്ക ശിക്ഷ ലഭിക്കുന്നതിനായി സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ മുഹമ്മദ് ആലുവ, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ശ്രീജി ജോസഫ് തോമസ് എന്നിവർ ഹാജരായി.പ്രോസിക്യൂഷന്‍ കേസില്‍ നല്ല നിലയില്‍ തന്നെ പ്രവര്‍ത്തിച്ചതായി കോടതി വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ പോലീസ് അന്വേഷണത്തിന്റെ പിഴവുകള്‍ തന്നെയാണ് പ്രതികള്‍ നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകമായത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.

Read More >>