ശബരിമല: സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നു; കെ സുരേന്ദ്രന്‍

തനിക്കെതിരെ ഉണ്ടായ കേസ് കെട്ടിച്ചമച്ചതാണ്. മുന്‍കരുതല്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്ത തന്റെ പേരില്‍ അഞ്ച് കള്ളക്കേസുകള്‍ ചുമത്തി. ചിത്തിര ആട്ടവിശേഷം കഴിഞ്ഞ് 17-ാം ദിവസമാണ് തനിക്കെതിരെ കേസ് വരുന്നത്. സന്നിധാനത്ത് പ്രകോപനപരമായി സംസാരിച്ചിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല: സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് കെ. സുരേന്ദ്രന്‍. വത്സന്‍ തില്ലങ്കേരി സമാധാനമുണ്ടാക്കാനാണ് പോലീസിന്റെ മൈക്കെടുത്തതെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, അതേ വത്സന്‍ തില്ലങ്കേരിയെ സര്‍ക്കാര്‍ തന്റെ കൂട്ടുപ്രതിയാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തനിക്കെതിരെ ഉണ്ടായ കേസ് കെട്ടിച്ചമച്ചതാണ്. മുന്‍കരുതല്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്ത തന്റെ പേരില്‍ അഞ്ച് കള്ളക്കേസുകള്‍ ചുമത്തി. ചിത്തിര ആട്ടവിശേഷം കഴിഞ്ഞ് 17-ാം ദിവസമാണ് തനിക്കെതിരെ കേസ് വരുന്നത്. സന്നിധാനത്ത് പ്രകോപനപരമായി സംസാരിച്ചിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസുകള്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. തനിക്ക് ചായ വാങ്ങിച്ച് തന്നതിന്റെ പേരിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ചിത്തിര ആട്ടവിശേഷത്തിനിടെ ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ തൃശൂരില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ സംഘമാണ്. ദൃശ്യങ്ങളില്‍ കാണുന്നത് ആരുടെ പ്രവര്‍ത്തകരാണെന്നും സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.