വിദ്വേശ പ്രസംഗം: വി.എച്ച്.പി നേതാവ് സാധ്വി സരസ്വതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

കാസര്‍ഗോഡ്: ബദിയടുക്കയില്‍ ഹിന്ദുസമാജോത്സവത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചതിന് വി.എച്ച്.പി നേതാവ് സാധി ബാലിക സരസ്വതിക്കെതിരെ...

വിദ്വേശ പ്രസംഗം: വി.എച്ച്.പി നേതാവ് സാധ്വി സരസ്വതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

കാസര്‍ഗോഡ്: ബദിയടുക്കയില്‍ ഹിന്ദുസമാജോത്സവത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചതിന് വി.എച്ച്.പി നേതാവ് സാധി ബാലിക സരസ്വതിക്കെതിരെ ജ്യാമിമില്ലാ വകുപ്പ് പ്രകാരം ബദിയടുക്ക കേസെടുത്തു. മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുളള പ്രഖ്യാപനം നടത്തി, ബോധപൂര്‍വ്വം കാലപത്തിന് ആഹ്വനം ചെയതു എന്നിങ്ങനെയാണ് സ്വാധി സരസ്വതിക്കെതിരെയുള്ള കേസ്. സനാതന്‍ ധര്‍മ പ്രചാര്‍ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ നേതാവാണ് സ്വാധി

കേരളത്തില്‍ ഗോമാസം ഭക്ഷിക്കുന്നവരെ ആക്രമിക്കണമെന്നും അവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്നും ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്നുമായിരുന്നു കാസര്‍കോട് ബദിയടുക്കയില്‍ നടന്ന വിരാത് ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സ്വാധി പറഞ്ഞത്. ബദിയടുക്ക സി.പി.എം.ലോക്കല്‍ കമ്മറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാവീടുകളിലും വെക്കണം. ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഈവാള്‍ ഉപയോഗിക്കണം.ഹിന്ദുക്കള്‍ ആയുധമെടുത്ത് വിപ്ലവം നടത്തണം.എങ്കിലേ മതം മുന്നോട്ട് പോകു.ഭാരത് മാതാ കീയ ജയ് വിളിക്കാന്‍ മടിക്കുന്നവര്‍ അയോധ്യയില്‍ രമാക്ഷേത്രം പൂര്‍ത്തിയായാകുമ്പോള്‍ ജയ് ശ്രീറാം എന്നെങ്കിലും വിളിക്കും.ഇതിനായി നിയമസഭയില്‍ കാവിക്കൊടി പാറിക്കണം എന്നിങ്ങനെയായിരുന്നു സ്വാധിയുടെ വിവാദ പ്രസംഗം.

Read More >>