ഗീതയെ കുറിച്ചെഴുതിയതിന് സംഘപരിവാര്‍ ഭീഷണി; പിന്മാറില്ലെന്ന് പ്രഭാവര്‍മ

വെബ്‌സെസ്‌ക്: ഭഗവദ്ഗീതയെ കുറിച്ചെഴുതിയതിന് കവി പ്രഭാവര്‍മയ്ക്ക് നേരെ സംഘപരിവാര്‍ ഭീഷണി. ഈ ലക്കത്തിലെ കലാകൗമുദിയില്‍ വന്ന 'ഗീത,ദൈവശകം,സന്ദീപാന്ദഗിരി'...

ഗീതയെ കുറിച്ചെഴുതിയതിന് സംഘപരിവാര്‍ ഭീഷണി; പിന്മാറില്ലെന്ന് പ്രഭാവര്‍മ

വെബ്‌സെസ്‌ക്: ഭഗവദ്ഗീതയെ കുറിച്ചെഴുതിയതിന് കവി പ്രഭാവര്‍മയ്ക്ക് നേരെ സംഘപരിവാര്‍ ഭീഷണി. ഈ ലക്കത്തിലെ കലാകൗമുദിയില്‍ വന്ന 'ഗീത,ദൈവശകം,സന്ദീപാന്ദഗിരി' എന്ന ലേഖനത്തെ മുന്‍നിര്‍ത്തിയാണ് സംഘപരിവാര്‍ ഭീഷണി മുഴക്കിയത്.

ചാതുര്‍വര്‍ണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും ലേഖനത്തില്‍ എഴുതിയിരുന്നു. ഗീതയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ലെന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളതും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനെതിരെയാണ് ഭഗവത് ഗീതയെ കുറിച്ച് മേലാല്‍ എഴുതരുതെന്ന് പറഞ്ഞ് അജ്ഞാത നമ്പറില്‍ നിന്ന് ഭീഷണി കോള്‍ വന്നതെന്ന് പ്രഭാവര്‍മ ഫെയ്‌സബുക്കില്‍ കുറിച്ചു. എഴുതാന്‍ എനിക്കു പരിവാറിന്റെ അനുവാദം വേണ്ടെന്നും ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതിയെന്നും അദ്ദേഹം കുറിച്ചു.


പ്രഭാവര്‍മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

<>

Story by
Read More >>