സലാലയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

സലാലയില്‍ അവധി ആഘോഷിക്കാനായി വന്നവരായിരുന്നു സംഘം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കിലിടിച്ചാണ് അപകടം.

സലാലയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

സലാല: സലാലയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. ത്വാഖയ്ക്കും മിർമ്പാതിനും ഇടയ്ക്കായിരുന്നു അപകടം. മലപ്പുറം സ്വദേശികളാണ് മരിച്ച മൂന്ന് പേരും. പള്ളിക്കല്‍ബസാര്‍ സ്വദേശികളായ അസൈനാര്‍, സലാം, കക്കാട് കരിമ്പില്‍ ഇ.കെ. അഷ്റഫ് ഹാജി എന്നിവരാണ് മരിച്ചത്. നാലു മലയാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

സലാലയില്‍ അവധി ആഘോഷിക്കാനായി വന്നവരായിരുന്നു സംഘം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കിലിടിച്ചാണ് അപകടം. നാലമനായ ഉമ്മര്‍ എന്നയാളെ നിസാര പരിക്കുകളേടെ സലാല ഖാബൂസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഉമർ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. മരിച്ചവരുട മൃതദേഹം സലാല ഖബൂസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More >>