സംസ്കൃതസംഘം സി.പി.എമ്മിന്റെ കീഴിലുള്ളതല്ല; രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതം: കോടിയേരി

Published On: 2018-07-11 15:30:00.0
സംസ്കൃതസംഘം സി.പി.എമ്മിന്റെ കീഴിലുള്ളതല്ല; രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതം: കോടിയേരി

തിരുവനന്തപുരം: സി.പി.എം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍എസ്എസ് വര്‍ഗ്ഗീയ പ്രചരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുര്‍വിനിയോഗം ചെയ്തു വരികയാണ്. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഈ തെറ്റായ നീക്കങ്ങളെ തുറന്ന് കാണിക്കുന്നതിന് സംസ്‌കൃത പണ്ഡിതരും, അധ്യാപകരും രൂപം നല്‍കിയിട്ടുള്ള സംസ്‌കൃതസംഘം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ സംഘടന സിപിഐഎമ്മിന്റെ കീഴിലുള്ള സംഘടനയല്ല. മറിച്ച് ഒരു സ്വതന്ത്ര സംഘടനയാണ്.

ആ സംഘടന നടത്തുന്ന പ്രചരണ പരിപാടികള്‍ കര്‍ക്കിടകമാസത്തിലെ രാമായണപാരായണമല്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്തുത ഇതായിരിക്കെ ഈ പരിപാടിയെ സിപിഐഎമ്മിനെതിരെയുള്ള ഒരു പ്രചരണമാക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്, കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top