കെവിന്റെ കൊലപാതകം: സാനുവിൽനിന്ന് എഎസ്ഐ ബിജു കൈക്കൂലി വാങ്ങി

Published On: 2018-05-31 11:45:00.0
കെവിന്റെ കൊലപാതകം: സാനുവിൽനിന്ന് എഎസ്ഐ ബിജു കൈക്കൂലി വാങ്ങി

കോട്ടയം: ദുരഭിമാനക്കൊലയിൽ കേരള പൊലീസിന് വീണ്ടും പ്രഹരം. കെവിനെ തട്ടിക്കൊണ്ടു പോകാൻ എത്തിയ സാനുവിന്റെ പക്കൽ നിന്നു പട്രോളിങ് ജീപ്പിലെ എഎസ്ഐ ബിജു 2000 രൂപ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

സാനു വന്ന കാറിന്റെ നമ്പർ പ്ലേറ്റിൽ ചെളി കൊണ്ട് മറച്ചിരുന്നു. സാനുവും ഇഷാനും മദ്യപിച്ചിരുന്നു. പരിശോധിച്ച പട്രോളിങ് സംഘം വാഹനം കസ്റ്റഡിയിലെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയത്.

എന്നാൽ, സംശയകരമായ രീതിയിൽ നമ്പർ മറിച്ചതിന്റെ കാരണം അന്വേഷിച്ച് ഇവർക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ കെവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു ഐജി വിജയ് സാഖറെ പറഞ്ഞു. കേസിൽ പൊലീസിനു മറ്റെന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നും ഐജി പറഞ്ഞു.

Top Stories
Share it
Top