കുറ്റാരോപിതര്‍ പുരോഹിതരായതിനാലാണോ അറസ്റ്റ് വൈകുന്നത്?; സാറാ ജോസഫ്

തൃശൂര്‍: ക്രൈസ്തവ സഭകളിലെ പീഡനക്കേസില്‍ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ്. കുറ്റാരോപിതര്‍ പുരോഹിതരായതിനാലാണോ അറസ്റ്റ്...

കുറ്റാരോപിതര്‍ പുരോഹിതരായതിനാലാണോ അറസ്റ്റ് വൈകുന്നത്?; സാറാ ജോസഫ്

തൃശൂര്‍: ക്രൈസ്തവ സഭകളിലെ പീഡനക്കേസില്‍ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ്. കുറ്റാരോപിതര്‍ പുരോഹിതരായതിനാലാണോ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നായിരുന്നു സാറ ജോസഫ് ചോദിച്ചത്. ആലഞ്ചേരി സഭാ അധ്യക്ഷ സ്ഥാനത്തിന് യോഗ്യനല്ല. കര്‍ദിനാള്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്നും അമ്മ സംഘടന ഇരയോട് ചെയ്തത് തന്നെയാണ് സഭയും ചെയ്യുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

പുരോഹിതരുടെ നേതൃത്വത്തില്‍ നടക്കുന്ന വലിയ അധികാര കേന്ദ്രീകരണത്തില്‍ പെണ്‍കുട്ടികളും കന്യാസ്ത്രീകളും ചൂഷണത്തിന് ഇരയാവുകയാണെന്നും സാറ ജോസഫ് പറഞ്ഞു. നേരത്തെ, ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. 13 തവണ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇത് ശരിവയ്ക്കുന്ന വൈദ്യ പരിശോധന ഫലമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

തെളിവുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ കന്യാസ്ത്രീ സംശയം പ്രകടിപ്പിച്ചതായി വനിതാ കമ്മീഷന്‍ പറഞ്ഞു. അതേസമയം കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ പകര്‍പ്പിനായി അന്വേഷണ സംഘം അപേക്ഷ നല്‍കി.

Story by
Read More >>