സർഗ്ഗാലയ മാതൃകയിൽ കോവളത്ത് കരകൗശല ഗ്രാമം തുടങ്ങും: കടകംപള്ളി സുരേന്ദ്രൻ

കോഴിക്കോട്: സർഗ്ഗാലയ മോഡലിൽ കോവളം വെള്ളാറിൽ കരകൗശല ഗ്രാമം തുടങ്ങുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 25 വർഷം ഇതിന്റെ ചുമതല യു.എൽ.സി.സിക്ക്...

സർഗ്ഗാലയ മാതൃകയിൽ കോവളത്ത് കരകൗശല ഗ്രാമം തുടങ്ങും: കടകംപള്ളി സുരേന്ദ്രൻ

കോഴിക്കോട്: സർഗ്ഗാലയ മോഡലിൽ കോവളം വെള്ളാറിൽ കരകൗശല ഗ്രാമം തുടങ്ങുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 25 വർഷം ഇതിന്റെ ചുമതല യു.എൽ.സി.സിക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങൽ സർഗ്ഗാലയയിൽ കര കൗശല പരിശീലന അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് അഭിമാനമാണ് സർഗാലയ.

മലബാറിലെ നദീജല ടൂറിസത്തിന് 325 കോടി അനുവദിച്ചിട്ടുണ്ട്. മലബാറിനെ ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കെ ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇരിങ്ങൽ കോട്ടക്കൽ കടപ്പുറത്ത് അപകടത്തിൽപെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയ സനൽ പയ്യോളി, ശിവപ്രസാദ് കോട്ടക്കൽ, അനീഷ് കോട്ടക്കൽ എന്നിവരെ ആദരിച്ചു. വിനോദസഞ്ചാരവകുപ്പ് ജോയിന്റ് ഡയറക്ടർ സി.എൻ അനിതകുമാരി, പാലേരി രമേശൻ, സി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.

Read More >>