ശശി തരൂരിന്റെ ഓഫീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചു

Published On: 2018-07-16 11:30:00.0
ശശി തരൂരിന്റെ ഓഫീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചു

തിരുവനന്തപുരം: ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ എം.പിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. സെക്രട്ടേറിയേറ്റിന്റെ പിന്നിലുള്ള തരൂരിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറിയ പ്രവര്‍ത്തകര്‍ ഓഫീസ് കവാടത്തില്‍ റീത്ത് വച്ചു.

ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം നടത്തിയ തരൂര്‍ രാജി വയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. തരൂരിൻറെ ഓഫീസിനു മുന്നില്‍ പാക്കിസ്ഥാന്‍ ഓഫീസ് എന്ന ബോര്‍ഡും യുവമോർച്ചക്കാർ സ്ഥാപിച്ചു. യുവമോര്‍ച്ചയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്ര്‌സ പ്രവര്‍ത്തര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.

അടുത്ത തവണയും ബിജെപി അധികാരത്തില്‍ വരുകയും രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്നും ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന.

Top Stories
Share it
Top