ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: സുപ്രീം കോടതി കൊളീജിയം ഇന്ന് ചേരും

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കൊളീജിയം ഇന്ന് വീണ്ടും യോഗം...

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: സുപ്രീം കോടതി കൊളീജിയം ഇന്ന് ചേരും

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കൊളീജിയം ഇന്ന് വീണ്ടും യോഗം ചേരും. ഉച്ചയ്ക്ക് ശേഷമാണ് യോഗം ചേരുക. അടിയന്തരമായി കൊളീജിയം യോഗം ചേര്‍ന്ന് ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് വീണ്ടും കേന്ദ്രസര്‍ക്കാരിന് അയക്കണമെന്ന സുപ്രീംകോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ച സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കൊളീജിയം യോഗം ചേരുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കൊളീജിയം ചേരുക. ജനുവരി 10ന് കൊളീജിയം സര്‍ക്കാറിന് അയച്ച പേരുകളില്‍ സുപ്രീംകോടതി അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെ പേരു മാത്രമാണ് സര്‍ക്കാര്‍ പരിഗണിച്ചത്.

Read More >>