സ്കൂള്‍ വാൻ കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം; മരിച്ചത് രണ്ട് കുട്ടികളും ആയയും 

Published On: 2018-06-11 11:15:00.0
സ്കൂള്‍ വാൻ കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം; മരിച്ചത് രണ്ട് കുട്ടികളും ആയയും 

കൊച്ചി: മരടില്‍ പ്ലേ സ്കൂളിന്റെ വാൻ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. സ്കൂളിലെ ആയയാണ് മരിച്ച മൂന്നാമത്തെയാൾ. മരിച്ചവരെ തിരിച്ചറിഞ്ഞു. വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും ലതാ ഉണ്ണി എന്ന ആയയുമാണ് മരിച്ചത്. കിഡ്സ് വേൾഡ് ഡേ കെയറിലെ കുട്ടികളാണ് മരിച്ചത്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാൻ മറിഞ്ഞത്.

വിദ്യാലക്ഷ്മി ലതാ ഉണ്ണി ആദിത്യന്‍

തൃപ്പൂണിത്തുറയിലെ പി.എസ് മിഷന്‍ ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. വാന്‍ ഡ്രൈവറുടെ നില ഗുരുതരമാണ്. ഒരു കുട്ടിയും ആശുപത്രിയിലും ചികിത്സയിലുണ്ട്. എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു കുട്ടികളെ വീടുകളില്‍ ഇറക്കിയ ശേഷം മറ്റു മൂന്നു കുട്ടികളുമായി പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു.

Top Stories
Share it
Top